ബംഗളൂരു: ആറാട്ട് സിറ്റി സ്കേപിന്റെ (എ.സി.എസ്) ആഭിമുഖ്യത്തിൽ ‘ആഘോഷം 2.0 ’എന്ന പേരിൽ ഓണാഘോഷം നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫിസർ ഡോ. വൈഷ്ണവി കുപ്പസ്വാമി മുഖ്യാതിഥിയായി. സാംസ്കാരിക പരിപാടി, ലിബിൻ സക്കരിയയുടെ മ്യൂസിക്കൽ ഈവനിങ്, സ്പോർട്സ് തുടങ്ങിയവ നടന്നു. ആറാട്ട് ഹൗസിന്റെ ചെയർമാൻ ടോണി വിൻസന്റ്, മാനേജിങ് ഡയറക്ടർ വിൻസന്റ് ടോണി, ഡയറക്ടർ വിജയ വിൻസന്റ് ടോണി എന്നിവർ പങ്കെടുത്തു.
മലയാളി സമൂഹം എല്ലാ ആഘോഷങ്ങളും ഒത്തൊരുമിച്ച് ആഘോഷിക്കുന്നുവെന്നും സന്തോഷവും സമാധാനവും അഭിവൃദ്ധിയും എല്ലാവർക്കും ഉണ്ടാവട്ടെയെന്നും വൈഷ്ണവി കുപ്പസ്വാമി പറഞ്ഞു. ഓണം കേരളത്തിന്റെ പ്രതീകാത്മകമായ ആഘോഷമാണ്. മഹാബലിയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ രാജ്യത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞുനിന്നിരുന്നു. അതുപോലെ കർണാടക സംസ്ഥാനം വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ സ്വാഗതം ചെയ്യുകയും വിവിധ കലകളെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.