Posted On
date_range Updated On
date_range ബി.എം.ടി.സി: ബസുകൾ വഴിയിൽ കുടുങ്ങുന്നത് വർധിക്കുന്നു
ബംഗളൂരു: ബി.എം.ടി.സി ബസുകൾ ബ്രേക്ക് ഡൗണായി റോഡിൽ നിൽക്കുന്നത് വർധിക്കുന്നു. കഴിഞ്ഞ ദിവസം ആറു ബസുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്രേക്ക് ഡൗണായി കുടുങ്ങിയത്. ബസ് റോഡിൽ നിൽക്കുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ട്രാഫിക് പൊലീസിന് കൂടുതൽ തലവേദനയാവുകയാണ്. സമയത്തിന് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ബസുകൾ വഴിയിൽ കുടുങ്ങാൻ കാരണമെന്നാണ് യാത്രക്കാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.