ബംഗളൂരു: എൻ.എസ്.എസ് കർണാടക ബോർഡിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു, ആഘോഷത്തിൽ ചെയർമാൻ ആർ. ഹരീഷ്കുമാർ പതാക ഉയർത്തി. തുടർന്ന് പാവപ്പെട്ടവർക്ക് കമ്പിളി പുതപ്പു വിതരണവും നടത്തി. പരിപാടിക്ക് വൈസ് ചെയർമാൻ എം.എസ്. ശിവപ്രസാദ്, ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, സെക്രട്ടറിമാരായ ബിജു പി. നായർ, രജി കുമാർ, ട്രഷറർ പി.കെ. മുരളീധരൻ, ജോയന്റ് ട്രഷറർ സുനിൽകുമാർ, ആർ. വിജയൻ നായർ, പ്രസീദ് കുമാർ എന്നിവർ നേതൃത്വം നൽകി. എൻ.എസ്.എസ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗം ഓഫിസിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ. സുധാകരൻ ദേശീയപതാകയുയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. മധുരവിതരണം നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.