ബംഗളൂരു: ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നടൻ ശിവരാജ് കുമാറിന്റെ ഭാര്യയും കോൺഗ്രസ് നേതാവുമായ ഗീത ശിവരാജ് കുമാർ. ശിവമൊഗ്ഗ വനിത കോൺഗ്രസ് പ്രസിഡന്റായി ശ്വേത ബണ്ടി ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെങ്കിലും പാർട്ടി പ്രവർത്തകർക്കൊപ്പം എപ്പോഴും സജീവമായിരിക്കമെന്നും പറഞ്ഞ ഗീത പുതിയ പ്രസിഡന്റിനെ അഭിനന്ദിക്കാനും മറന്നില്ല.
ശ്വേത തെരഞ്ഞെടുപ്പ് സമയത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചു. സ്ത്രീകൾ ശക്തരാണ്. അവർക്ക് എല്ലാവരെയും ചേർത്തുനിർത്താനും പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും കഴിയുമെന്നും ഗീത പറഞ്ഞു. കർണാടക മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയടെ മകളാണ് ഗീത. 2024ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2014ൽ പൊതുതെരഞ്ഞെടുപ്പിൽ ജനതാദൾ എസ് ടിക്കറ്റിലും മത്സരിച്ചു തോറ്റു. 2023ലാണ് കോൺഗ്രസിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.