ബംഗളൂരു: രാജ്യത്തെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പൊലീസുകാർക്ക് അവധി നൽകില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര ശനിയാഴ്ച പറഞ്ഞു. സാധാരണ നില എപ്പോൾ തിരിച്ചുവരുമെന്ന് അറിയാത്തതിനാൽ ഈ ഘട്ടത്തിൽ പൊലീസുകാർക്ക് അവധി അനുവദിക്കാനാവില്ല. സാധാരണ നില എപ്പോൾ തിരിച്ചുവരുമെന്ന് കേന്ദ്രം അറിയിക്കും. അതുവരെ നമ്മൾ ജാഗ്രത പാലിക്കണം.
സംസ്ഥാന സർക്കാർ എല്ലായിടത്തും, പ്രത്യേകിച്ച് തീരദേശ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. യുദ്ധകാലത്തെ നമ്മുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് തീരപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി. ഉത്തര കന്നട മുതൽ ദക്ഷിണ കന്നട വരെയുള്ള മുഴുവൻ തീരദേശത്തും ജാഗ്രത പാലിക്കുന്നു. തീരപ്രദേശത്ത് പൊലീസ്, തുറമുഖങ്ങൾ ഒരുക്കുന്ന സുരക്ഷ, ഇന്ത്യൻ നാവികസേന എന്നിങ്ങനെ മൂന്നു തലങ്ങളിലുള്ള സുരക്ഷയുണ്ടെന്ന് പരമേശ്വര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.