ബംഗളൂരു: ഇന്ത്യൻ ബാസ്കറ്റ്ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് സീനിയർ 3x3 ദേശീയ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് ഞായറാഴ്ച സമാപിക്കും. ബംഗളൂരു ശ്രീ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ വൈകീട്ട് 5.30ന് നടക്കുന്ന സമാപന ചടങ്ങിൽ ആഭ്യന്തര മന്ത്രി ജി. പരമേശ്വര മുഖ്യാതിഥിയാവും. ശിവാജി നഗർ എം.എൽ.എ റിസ്വാൻ അർഷദ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാലിനി രജനീഷ് പങ്കെടുക്കും. പകൽ നടക്കുന്ന മത്സരം വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.