ന​മ്മ മെ​ട്രോ പി​ങ്ക് ലൈ​ൻ: പ​രീ​ക്ഷ​ണ ഓ​ട്ടം ഈ മാ​സം അ​വ​സാ​നം

ബം​ഗ​ളൂ​രു : ന​മ്മ മെ​ട്രോ പി​ങ്ക് ലൈ​നി​ലെ പു​തി​യ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് റെ​യി​ൽ​വേ ബോ​ർ​ഡി​ന്റെ നി​ർ​ണ്ണാ​യ​ക അ​നു​മ​തി. റി​സ​ർ​ച്ച് ഡി​സൈ​ൻ​സ് ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഈ​മാ​സം 24-ന് ​വി​ദ​ഗ്ധ സം​ഘം ബം​ഗ​ളൂ​രു​വി​ലെ​ത്തും.

പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി ബി.​എം.​ആ​ർ.​സി.​എ​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക്ക് റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ബി.​ഇ.​എം.​എ​ൽ നി​ർ​മ്മി​ച്ച അ​ഞ്ച് ട്രെ​യി​നു​ക​ളാ​ണ് നി​ല​വി​ൽ പ​രീ​ക്ഷ​ണ​ത്തി​ന് സ​ജ്ജ​മാ​യ​ത്. ഡി​സൈ​ൻ സം​ബ​ന്ധ​മാ​യ ചി​ല സാ​ങ്കേ​തി​ക സം​ശ​യ​ങ്ങ​ൾ റെ​യി​ൽ​വേ ബോ​ർ​ഡ് ഉ​ന്ന​യി​ച്ച​ത് ആ​ർ.​ഡി.​എ​സ്.​ഒ പ​രി​ശോ​ധ​ന​ക​ൾ വൈ​കി​ച്ചു.

പ​ത്തു ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത, ബ്രേ​ക്കിം​ഗ് സം​വി​ധാ​നം, പാ​ള​ങ്ങ​ളു​മാ​യു​ള്ള പൊ​രു​ത്ത​പ്പെ​ട​ൽ എ​ന്നി​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ആ​ർ.​ഡി.​എ​സ്.​ഒ ന​ൽ​കു​ന്ന സ്പീ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മെ​ട്രോ റെ​യി​ൽ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്കും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​ത്തി​നും അ​പേ​ക്ഷി​ക്കാ​ൻ ബി.​എം.​ആ​ർ.​സി.​എ​ല്ലി​ന് സാ​ധി​ക്കൂ. ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ട് മാ​സ​മെ​ങ്കി​ലും എ​ടു​ക്കും. അ​തി​നാ​ൽ കാ​ളേ​ന അ​ഗ്ര​ഹാ​ര മു​ത​ൽ താ​വ​രേ​ക്ക​ര വ​രെ​യു​ള്ള 7.5 കി​ലോ​മീ​റ്റ​ർ എ​ല​വേ​റ്റ​ഡ് പാ​ത മെ​യ് മാ​സ​ത്തി​ൽ തു​റ​ക്കു​മെ​ന്ന മു​ൻ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി നീ​ളാ​നാ​ണ് സാ​ധ്യ​ത. ആ​റ് സ്റ്റേ​ഷ​നു​ക​ളു​ള്ള ഈ ​പാ​ത പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ ബം​ഗ​ളൂ​രു മെ​ട്രോ ശൃം​ഖ​ല​യു​ടെ ആ​കെ നീ​ളം 103.6 കി​ലോ​മീ​റ്റ​റാ​യി വ​ർ​ധി​ക്കും.

ഇ​തോ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ മെ​ട്രോ ശൃം​ഖ​ല​യെ​ന്ന സ്ഥാ​നം ബം​ഗ​ളൂ​രു തി​രി​ച്ചു​പി​ടി​ക്കും. ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഈ ​പാ​ത​യി​ൽ അ​ഞ്ച് ട്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ഞ്ച് മി​നി​റ്റ് ഇ​ട​വേ​ള​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പി​ങ്ക് ലൈ​നി​ലെ ഭൂ​ഗ​ർ​ഭ പാ​ത (ഡ​യ​റി സ​ർ​ക്കി​ൾ - നാ​ഗ​വാ​ര) ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ തു​റ​ക്കാ​നാ​ണ് നി​ല​വി​ലെ പ​ദ്ധ​തി.

Tags:    
News Summary - Namma Metro Pink Line: Test run to end this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.