രമേശ് ബാബു, ആർ. അശോക
ബംഗളൂരു: കർണാടക സർക്കാറിന്റെ ഗ്യാരണ്ടി പദ്ധതിയായ ഗൃഹലക്ഷ്മി പദ്ധതിക്കെതിരെ വിമര്‍ശനം നടത്തിയ ബി.ജെ.പി നേതാവ് ആർ അശോകയെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രമേശ് ബാബു.
അശോക പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഗുണഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് രമേശ് ബാബു ആരോപിച്ചു. കർണാടകയുടെ ചരിത്രത്തിൽ പരാജയപ്പെട്ട പ്രതിപക്ഷ നേതാക്കളിൽ ഒരാളാണ് ആർ. അശോക. ക്ഷേമ പദ്ധതിയുടെ നടത്തിപ്പിനെ ചോദ്യം ചെയ്യാൻ ബി.ജെ.പി നേതാവിന് അവകാശമില്ല.
സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ത്രീകൾക്ക് പദ്ധതി പ്രയോജനകരമായിരുന്നു. തുടർന്നും പദ്ധതി മുഖേന സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മരണപ്പെട്ട വ്യക്തികളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. നിലവില്‍ കർണാടകയിൽ 1.2 കോടിയിലധികം സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. രാഷ്ട്രീയ പ്രത്യാക്രമണങ്ങള്‍ക്കിടയിലും സംസ്ഥനത്തെ വനിതാ ഗുണഭോക്താക്കൾക്ക് കോൺഗ്രസ് പദ്ധതികളിലുള്ള വിശ്വസം നഷ്ടപ്പെട്ടിട്ടില്ല.
ബി.ജെ.പിയുടെ ആഭ്യന്തര യോഗങ്ങളിൽ ആർ. അശോക തങ്ങളുടെ സ്ത്രീകൾ ഗൃഹലക്ഷ്മി പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്രസ്താവനകള്‍ ഗുണഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ബി,ജെ.പി അവ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗുണഭോക്താക്കൾ കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് അദ്ദേഹം ഭയപ്പെടുന്നുവെന്നും രമേശ് ബാബു പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങൾ നൽകിയിട്ടും 1.1 ലക്ഷത്തിലധികം സ്ത്രീകളെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും കോൺഗ്രസ് സർക്കാർ അവരുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സാമൂഹിക മാധ്യമമായ എക്സില്‍ ആർ. അശോക കുറിച്ചു. തനിക്കറിയില്ല എന്നാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്.
സംസ്ഥാനത്തെ 1.1 ലക്ഷം സ്ത്രീകളുടെ ജീവിത പ്രശ്നങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലെങ്കിൽ പിന്നെ ആരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നും പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു. അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതികൾ പരിഹരിച്ചില്ലെങ്കിൽ പൊതുജനങ്ങള്‍ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.