കദ്രി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജ
മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ 12 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി മംഗളൂരു സൗത്ത് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കദ്രി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി.പ്രധാനമന്ത്രി മോദിക്ക് ആരോഗ്യവും ദീർഘായുസ്സും രാജ്യത്തെ വിജയകരമായി നയിക്കാൻ കൂടുതൽ ശക്തിയും ലഭിക്കണമെന്ന് പ്രാർഥിച്ചാണിത്.
ബി.ജെ.പി ദക്ഷിണ കന്നട ജില്ല പ്രസിഡന്റ് സതീഷ് കുമ്പള, വേദവ്യാസ് കാമത്ത് എംഎൽഎ, ജില്ല ജനറൽ സെക്രട്ടറിമാരായ പ്രേമാനന്ദ ഷെട്ടി, യതീഷ് അർവാർ, മണ്ഡലം പ്രസിഡന്റ് രമേശ് കണ്ടേട്ടു, ബി.ജെ.പി മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മഞ്ജുള റാവു, ബി.ജെ.പി യുവമോർച്ച ജില്ലാ പ്രസിഡന്റ് നന്ദൻ മല്യ, സുധീർ ഷെട്ടി കണ്ണൂർ, മറ്റ് നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.