പ്രഭാകർ, ജ്യോതി, സന്തോഷ്
മൈസൂരു: മാണ്ഡ്യയിൽ വസ്ത്ര വ്യാപാരി ഭാര്യയേയും മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. നെഹ്റു നഗറിൽ താമസിക്കുന്ന പ്രഭാകർ (65), ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (30) എന്നിവരാണ് മരിച്ചത്. സ്വകാര്യ ധനകാര്യ കമ്പനികളുടെ പ്രതിനിധികളിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെയും സംസ്ഥാന സർക്കാറിന്റെ 'ശക്തി പദ്ധതി മൂലം വസ്ത്ര വ്യാപാരം പൊളിഞ്ഞതുമാണ്കാരണമെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നതായി മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. വി.ജെ. ശോഭ റാണി പറഞ്ഞു.
പുലർച്ചെ അഞ്ചോടെ പ്രഭാകർ ഭാര്യ ജ്യോതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതായും പിതാവിനെ തടയാൻ ശ്രമിച്ചപ്പോൾ സന്തോഷിനേയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പിന്നീട് വീടിനടുത്തുള്ള തന്റെ വസ്ത്രശാലയിൽ പോയി പ്രഭാകർ തൂങ്ങിമരിച്ചു. പ്രഭാകറിന്റെ മരുമകൾ ഭർത്താവിനെയും അമ്മായിയമ്മയെയും ഉണർത്താൻ ചെന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.