മൈസൂരുവിൽ മേയർ, ​ഡെപ്യുട്ടി മേയർ സ്ഥാനം ബി.ജെ.പിക്ക്

ബംഗളൂരു: മൈസൂരു സിറ്റി കോർപറേഷനിലെ മേയർ, ഡെപ്യുട്ടി മേയർ സ്ഥാനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം. ശിവകുമാർ, രൂപ എന്നിവരാണ് യഥാക്രമം മേയർ, ഡെപ്യുട്ടി മേയർ പദവികളിലേക്ക് വിജയിച്ചത്. ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക് ബി.ജെ.പിയുടെ രൂപയും ജെ.ഡി-എസിലെ രേഷ്മ ബാനുവും കടുത്ത മത്സരം നടന്നു. മേയർ പദവി ഇത്തവണ ജനറൽ വിഭാഗത്തിലും ഡെപ്യുട്ടി മേയർ പദവി പിന്നാക്ക വിഭാം വനിതക്കുമാണ് സംവരണം ചെയ്തിരുന്നു.

കോൺഗ്രസിന് 24ഉം ബി.ജെപിക്ക് 26ഉം ജെ.ഡി-എസിന് 20ഉം ബി.എസ്.പിക്ക് ഒരുവോട്ടുമാണുള്ളത്. അഞ്ചു സ്വതന്ത്രരടക്കം 65 അംഗങ്ങളാണ് മൈസൂരു കോർപറേഷനിൽ ആകെയുള്ളത്. മേയര്‍ സ്ഥാനത്തേക്ക് എട്ട് പേരും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ആറ് പേരും സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - Mysuru mayor and deputy mayor posts for BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.