ബംഗളൂരു: മൈസൂരു നഗരത്തിലെ പ്രഥമ വൃക്ഷ സെൻസസ് ഞായറാഴ്ച മുതൽ നടക്കും. നഗരത്തിലെ ഹരിതാഭ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സെൻസസ് സംഘടിപ്പിക്കുന്നത്.
മൈസൂർ ഗ്രാഹക പരിഷത്ത് (എം.ജി.പി) നേതൃത്വം നൽകും. ആർ. കാർത്തികിന്റെ നേതൃത്വത്തിൽ വിദ്യ വാർത്ത കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികളും ടി.എം. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ ജെ.എസ്.എസ് ഫാർമസി കോളജിലെ വിദ്യാർഥികളും വളന്റിയർമാരായി സേവനമനുഷ്ഠിക്കും.
മരത്തിന്റെ ലൊക്കേഷൻ, പ്രായം, സ്പീഷ്യസ്, സംരക്ഷണ മാർഗങ്ങൾ തുടങ്ങിയ വിവരങ്ങൾ സെൻസസിന്റെ ഭാഗമായി രേഖപ്പെടുത്തും. ശേഖരിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കും. പ്രകൃതി സംരക്ഷണത്തിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് പ്രോജക്ടിന്റെ ഭാഗമാകാൻ അവസരം ലഭിക്കും. സർവേ പൂർത്തിയാകാൻ ആറുമാസം എടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.