ബംഗളൂരു: ഈ വർഷത്തെ മൈസൂരു ദസറ ആഘോഷം ബുക്കർ ഇന്റർനാഷനൽ അവാർഡ് ജേതാവായ കന്നട എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ പ്രഖ്യാപിച്ചു.
നിരവധി പ്രതിസന്ധികൾ അതിജീവിച്ച ശേഷമാണ് ബാനു മുഷ്താഖ് ഈ നേട്ടം കൈവരിച്ചതെന്നും ഒരു വനിതയാണ് മൈസൂരു ദസറ ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്നത് എന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദസറ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ആനയെ മൈസൂരു കൊട്ടാരവളപ്പിൽ കുളിപ്പിക്കുന്ന പാപ്പാന്മാർ
എഴുത്തുകാരിക്ക് ഔദ്യോഗിക ക്ഷണം ജില്ല ഭരണകൂടം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സെപ്റ്റംബർ 22ന് ആരംഭിക്കുന്ന ദസറ ആഘോഷങ്ങൾ ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.