ബംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി ഒക്ടോബർ 20 മുതൽ 26 വരെ 2000 സ്പെഷൽ ബസുകൾ ഓടിക്കുമെന്ന് കർണാടക ആർ.ടി.സി അറിയിച്ചു. കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലേക്കും വിവിധ ജില്ല ആസ്ഥാനങ്ങളിലേക്കുമാണ് ഈ ബസുകൾ. ബംഗളൂരു-മൈസൂരു റൂട്ടിൽ 250 ബസുകളും മൈസൂരു നഗരത്തിൽ സർവിസ് നടത്താൻ 350 ബസുകളും ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.