ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കർണാടക ഘടകം കോൺഗ്രസിന്റെ വിജയത്തിനായി പ്രചാരണത്തിനിറങ്ങാൻ തീരുമാനിച്ചു. ശനിയാഴ്ച ബാംഗളൂരുവിൽ എത്തുന്ന ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ചചെയ്ത് പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകും.
ആർ.ടി നഗറിലെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ. ജാവിദുല്ല അധ്യക്ഷത വഹിച്ചു.എ.ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉൽഘാടനം ചെയ്തു.
സി.പി. സദഖത്തുല്ല സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചു. മെഹബൂബ് ബെയ്ഗ്, സിദ്ദീഖ് തങ്ങൾ, നാസർ, സയ്യിദ് മൗലാ, മുസ്തഫ അലി, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, അക്ബർ, അമീൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.