ബംഗളൂരു: മുസ്ലിം ലീഗ് കേരള, തമിഴ്നാട് ഇതര സംസ്ഥാനങ്ങളിലെ മെംബർഷിപ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഒരുക്കം തുടങ്ങി. കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ മെംബർഷിപ് പ്രവർത്തനങ്ങൾക്കുള്ള ശിൽപശാല ചൊവ്വാഴ്ച ബാംഗ്ലൂരിലെ ശിഹാബ് തങ്ങൾ സെന്ററിൽ നടക്കും. മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്ദീൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തും. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ പദ്ധതി വിശദീകരിക്കും. സംസ്ഥാനങ്ങളിലെ ഭാരവാഹികളും ദേശീയ കമ്മിറ്റി ചുമതലപ്പെടുത്തിയ ഐ.ടി വിദഗ്ധരും പങ്കെടുക്കും.
ശിൽപശാലകൾക്ക് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, സി.കെ. സുബൈർ, യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ ആസിഫ് അൻസാരി, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി, എം.എസ്.എഫ് ദേശീയ അധ്യക്ഷൻ പി.വി. അഹമ്മദ് സാജു എന്നിവർ നേതൃത്വം നൽകും.
രണ്ടാമത്തെ ശിൽപശാല ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങൾക്കായി ഡൽഹിയിൽ ജൂലൈ 23ന് ഡൽഹി മയൂർ വിഹാറിലെ കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.