കൃതികുമാരി
Posted On
date_range Updated On
date_range ഹോസ്റ്റൽ താമസക്കാരിയുടെ കൊലപാതകം; യുവാവ് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു: നഗരത്തിൽ കൊറമംഗള വി.ആർ ലേഔട്ടിൽ ഭാർഗവി സ്റ്റേയിങ് ഹോം എന്ന പേയിങ് ഗെസ്റ്റ് (പി.ജി) ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയെ യുവാവ് കഴുത്തറുത്ത് കൊല്ലുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. പി.ജി ഹോസ്റ്റൽ ഇടനാഴിയിലൂടെ പോളിത്തീൻ ബാഗുമായി നടന്നു ചെന്ന് യുവതിയുടെ മുറിവാതിലിൽ മുട്ടുന്നതും വാതിൽ തുറന്നയുടൻ യുവതിയെ വലിച്ച് പുറത്തിടുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുത്തെങ്കിലും കീഴ്പ്പെടുത്തിയ അക്രമി യുവതിയുടെ കഴുത്തറുത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (24) കൊല്ലപ്പെട്ടത്. നഗരത്തിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്നു. കഴിഞ്ഞ രാത്രി 11 മണിയോടെയാണ് ഹോസ്റ്റൽ മൂന്നാം നിലയിൽ സംഭവം നടന്നത്. പൊലീസിന് അക്രമിയെ പിടികൂടാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.