മു​നീ​ർ ഹ​ബ്ബാ​ൾ

മു​നീ​ർ ഹെ​ബ്ബാ​ൾ മൈ​നോ​റി​റ്റി കോ​ൺ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ബം​ഗ​ളൂ​രു: മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ബം​ഗ​ളൂ​രു നോ​ർ​ത്ത് സ​മ​സ്ത കേ​ര​ള മ​ദ്റ​സ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ മു​നീ​ർ ഹ​ബ്ബാ​ളി​നെ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സ് മൈ​നോ​റി​റ്റി വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.

നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മു​നീ​ർ ഹ​ബ്ബാ​ൾ നി​ല​വി​ൽ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് മൈ​നോ​റി​റ്റി കോ​ൺ​ഗ്ര​സി​ന്‍റെ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യാ​ണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പെ​രി​ങ്ങ​ത്തൂ​ർ ക​രി​യാ​ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ മ​ക​നാ​ണ്.

Tags:    
News Summary - Munir Hebbal Minority Con. General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.