ക്രൂരത മുഖമുദ്രയായ ഇസ്രായേലിനുള്ള പിന്തുണയുടെ അടിസ്ഥാനമെന്തെന്ന് മോദി പറയണം -ബിനോയ് വിശ്വം

ബംഗളൂരു: ഫലസ്തീൻ ജനതയെ ആശുപത്രികളിൽ കൊന്നൊടുക്കുകയാണ് ഇസ്രായേലെന്നും ഫലസ്തീന് നേരെ ദിവസങ്ങളായി ക്രൂര ആക്രമണമാണ് നടക്കുന്നതെന്നും സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി. ബംഗളൂരുവിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലുള്ള ഇസ്രായേൽ ഭരണകൂടത്തെ എന്തടിസ്ഥാനത്തിലാണ് ഇന്ത്യ പിന്തുണക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണം. ഗാന്ധിജിയുടെ കാലം മുതൽ ഇന്ത്യ ഉയർത്തിപ്പിടിച്ച പശ്ചിമേഷ്യൻ നയത്തിനാണ് മോദി അന്ത്യം കുറിക്കുന്നത്. ആർ.എസ്.എസിന്റെ യു.എസ്, ഇസ്രായേൽ അനുകൂലനയത്തിന്റെ തടവുകാരായി ഇന്ത്യൻ ജനത മാറുമെന്ന് സർക്കാർ വ്യാമോഹിക്കണ്ട.

ലോകം ഒറ്റക്കെട്ടായി ദുരിതം അനുഭവിക്കുന്ന ജനത്തിനൊപ്പം നിൽക്കുമ്പോൾ ഇന്ത്യക്ക് മാത്രമായി മാറിനിൽക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags:    
News Summary - Modi should tell what is the basis of support for Israel, which is a hallmark of brutality - Binoy Vishwam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.