ബംഗളൂരു: കലാമത്സരങ്ങൾ വിദ്യാർഥികൾക്ക് ദിശാബോധം നൽകുമെന്നും ഇത്തരം മത്സരങ്ങൾ കലാലയങ്ങളിൽ മാത്രം പരിമിതപ്പെടുത്തരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. എം.എം.എ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉയർന്ന സംസ്കാരം പഠിപ്പിക്കുന്നതോടൊപ്പം വിദ്യാർഥികളുടെ കഴിവുകളും പരിപോഷിപ്പിക്കപ്പെടണം. പഠനവിഷയങ്ങളേതായാലും ധാർമികത അതിൽ കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് അബ്ദു അധ്യക്ഷത വഹിച്ചു. എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, എം.വൈ. ഹംസത്തുല്ലാഹ്, ടി. ബഷീർ, പി.എം. മുഹമ്മദ് മൗലവി, എം.പി. ഹാരിസ് ഹിഷാമി, അലിക്കോയ എന്നിവർ സംസാരിച്ചു. മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങളുടെ സമാപനംകൂടിയായിരുന്നു ഇത്. ആസാദ് നഗർ ഹിദായത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികളുടെ കലാമത്സരങ്ങളും ബുർദ, ദഫ്, ഫ്ലവർ ഷോ തുടങ്ങിയവയും നടന്നു. പ്രമുഖ പണ്ഡിതൻ ശമീർ ദാരിമി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. സെക്രട്ടറി അബ്ദുറഹ്മാൻ ഹാജി സ്വാഗതവും ശാഹിദ് മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.