ബംഗളൂരു: സോമസുന്ദർപാളയയിലെ തീപിടുത്തത്തിൽ 20 ഷെഡുകൾ കത്തിനശിച്ചു. ബന്ദേപാളയ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ താമസത്തിനായി നിർമിച്ച താൽക്കാലിക ഷെഡുകളാണ് കത്തിനശിച്ചത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ട് രേഖപ്പെടുത്താൻ മിക്ക തൊഴിലാളികളും നാട്ടിലേക്ക് പോയതിനാിൽ വന്‍ദുരന്തം ഒഴിവായി. സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും സുരക്ഷിതമായി രക്ഷപ്പെട്ടു. ൽ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ സമീപ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.