ഹി​റ മോ​റ​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ കാ​യി​ക​മേ​ള ‘മി​റാ​ക്കി - 2022’ എ.​പി.​സി.​ആ​ർ അ​ഖി​ലേ​ന്ത്യ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

'മിറാക്കി- 2022' ഹിറൈറ്റ്സ് എഫ്.സി ചാമ്പ്യന്മാർ

ബംഗളൂരു: ഹിറാ മോറൽ സ്കൂൾ സംഘടിപ്പിച്ച പ്രഥമ കായികമേള മിറാക്കി - 2022 സമാപിച്ചു. കൊത്തന്നൂർ ജസ്റ്റ് ഡ്രിബ്ൾ സ്പോർട്സ് അക്കാദമിയിൽ നടന്ന മേളയിൽ വിവിധ കായിക ഇനങ്ങളിലായി മുന്നൂറോളം കായികതാരങ്ങൾ പങ്കെടുത്തു.23 ടീമുകൾ മാറ്റുരച്ച ഫുട്ബാൾ മത്സരത്തിൽ ഹിറൈറ്റ്സ് എഫ്.സി മുതിർന്നവരുടെ വിഭാഗത്തിൽ വിജയികളായി.

അണ്ടർ 10 വിഭാഗത്തിൽ ഡൈനാമോ എഫ്.സി ജൂനിയേഴ്സും അണ്ടർ 15 വിഭാഗത്തിൽ മാറത്തഹള്ളി എഫ്.സിയും, തസ്‌കിയ വിഭാഗത്തിൽ ബിർലിക് എഫ്.സിയും ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ലെജന്റ്സ് ലീഗ്, എൻ.ഐ.സി വാരിയേഴ്സ് എന്നിവരെ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു.

58 ടീമുകൾ മത്സരിച്ച ബാഡ്മിന്റൺ ഡബിൾസ് മത്സരങ്ങളിൽ ഇൽമ ഖാദിരി, ഇഖ്‌റ ഖാദിരി പെൺകുട്ടികളുടെ വിഭാഗത്തിലും റാസി ഖാതിം, റയ്യാൻ ആൺകുട്ടികളുടെ വിഭാഗത്തിലും സാജിത, ഹസീബ സ്ത്രീകളുടെ വിഭാഗത്തിലും മുജീബ്, സർജാൻ പുരുഷൻമാരുടെ വിഭാഗത്തിലും വിജയികളായി. ചെറിയ കുട്ടികൾക്കായുള്ള കായിക ഇനങ്ങൾ ബംഗളൂരു മലർവാടിയുടെ നേതൃത്വത്തിൽ നടന്നു.

പ്രോഗ്രാം കൺവീനർ ഫിറോസിന്റെ നേതൃത്വത്തിൽ നടന്ന മേള, എ.പി.സി.ആർ അഖിലേന്ത്യ വൈസ് ചെയർമാൻ അഡ്വ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ, ജമാഅത്തെ ഇസ്‍ലാമി ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം, ഹിറ മോറൽ സ്കൂൾ സെക്രട്ടറി ശംസീർ വടകര, പ്രിൻസിപ്പൽ ഷബീർ മുഹ്‌സിൻ എന്നിവർ സന്നിഹിതരായി.

Tags:    
News Summary - Miraki- 2022' Hirights F.C Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.