മീലാദ് സംഗമത്തിൽ ആസിഫ് വാഫി സംസാരിക്കുന്നു
ബംഗളൂരു: ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ്, മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് കാമ്പയിൻ നടത്തി. മദ്റസ ഹാളിൽ നടന്ന ഫെലിസിദാദ് റബീഹ് ആർട്ട് ഫെസ്റ്റ് പരിപാടിയിൽ വിദ്യാർഥികളുടെ കലാപരിപാടികളും ഫ്ലവർ ഷോ, ബുർദ പ്രദർശനവും നടന്നു.
പൊതുപരിപാടിയിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. വി.സി. കരീം ഹാജി അധ്യക്ഷത വഹിച്ചു. ഖതീബ് ഹുസൈനാർ ഫൈസി ഉദ്ഘാടനവും ആസിഫ് വാഫി പ്രഭാഷണവും നിർവഹിച്ചു. എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് എസ്.വൈ.എസ് പ്രസിഡന്റ് അഷ്റഫ് ഹാജി എന്നിവർ ആശംസയറിയിച്ചു.
മികച്ച നേട്ടത്തിന് വിദ്യാർഥിനി ആയിഷ അമാനയെ അനുമോദിച്ചു. ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ് നിർമാണത്തിൽ മേൽനോട്ടം വഹിച്ച പ്രമുഖരെ ആദരിച്ചു. ലത്തീഫ് ഹാജി, റഹീം ചാവശ്ശേരി, ജംഷീർ അലി, സി.ടി.കെ. യൂസഫ്, വി.സി. മുനീർ, എം.പി. സുബൈർ, സി.എം. സിറാജ്, സിദ്ദീക്ക് ഉസ്മാൻ, പി.സി. മഹമൂദ് എന്നിവർ സംസാരിച്ചു. കെ.കെ. സലിം സ്വാഗതവും സി.എച്ച്. മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.