മൂന്നു മാസംകൊണ്ട് ഖുർആൻ പൂർണമായി കൈപ്പടയിൽ എഴുതിയ കണ്ണൂർ മൗവഞ്ചേരി മഹല്ല് കമ്മിറ്റി അംഗം ടി.വി. മുസ്തഫ ഹാജിയെ എം.എം.എ വൈസ് പ്രസിഡന്റ് അഡ്വ. പി. ഉസ്മാൻ ആദരിക്കുന്നു
ബംഗളൂരു: കണ്ണൂർ മൗവഞ്ചേരി മഹല്ല് ബംഗളൂരു ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ മഹല്ല് സംഗമം ജനുവരി 28ന് നടക്കും. മൈസൂർ റോഡ് കർണാടക മലബാർ സെന്‍ററിലെ എം.എം.എ ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴിനാണ് പരിപാടി. മൗവഞ്ചേരി മഹല്ല് നിവാസികളിലെ ബംഗളൂരുവിൽ താമസമുള്ള കുടുംബങ്ങളും നാട്ടിൽനിന്ന് വരുന്നവരും പങ്കെടുക്കും.
ഭാവി കർമപദ്ധതികൾക്ക് രൂപംനൽകും. ഡബിൾ റോഡ് ശാഫി മസ്ജിദിൽ മഹല്ല് പ്രസിഡന്റ് നസീർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന സബ് കമ്മിറ്റിയാണ് ഇതുസംബന്ധമായ തീരുമാനമെടുത്തത്. ചടങ്ങിൽ ഖുർആൻ മൂന്നുമാസംകൊണ്ട് സ്വന്തം കൈപ്പടയിൽ എഴുതിയ മഹല്ല് കമ്മിറ്റി ഭാരവാഹിയും പൗരപ്രമുഖനുമായ ടി.വി. മുസ്തഫ ഹാജിയെ എം.എം.എ വൈസ് പ്രസിഡന്റ് അഡ്വ. പി.ഉസ്മാൻ ആദരിച്ചു.
ജനറൽ സെക്രട്ടറി ടി.സി. സിറാജ്, സെക്രട്ടറി ശംസുദ്ദീൻ കൂടാളി, വി.സി. കരീം ഹാജി, പി.എം. മുഹമ്മദ് മൗലവി, ഖതീബ് സൈദ് മുഹമ്മദ് നൂരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൊവ്വഞ്ചേരി കമ്മിറ്റി അംഗങ്ങളായ സലാം, അശ്റഫ്, നൗഷാദ്, സജ്നാസ്, ഹാരിസ് എന്നിവർ സംസാരിച്ചു. മഹല്ല് ഖതീബ് ശരീഫ് ദാരിമി മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.