അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പൊലീസ് നീ​ക്കം ചെ​യ്യു​ന്നു

ജാഗ്രതൈ! അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർത്തി​യിട്ടാൽ പൊ​ലീ​സ് പൊ​ക്കും

ബം​ഗ​ളൂ​രു : ദ​ക്ഷി​ണ ബം​ഗ​ളൂ​രു കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നും റോ​ഡു​ക​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്നു.ഇ​തി​ന്റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ആ​റ് ടോ​വിം​ഗ് വാ​ഹ​ന​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ൻ പു​തു​താ​യി സ​ജ്ജ​മാ​ക്കി. ക​മ്മീ​ഷ​ണ​ർ കെ.​എ​ൻ. ര​മേ​ശ് ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഈ ​വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ര വീ​ഥി​ക​ളി​ൽ സ​ജീ​വ​മാ​കും.

റോ​ഡ​രി​കി​ലും ന​ട​പ്പാ​ത​ക​ളി​ലും നി​യ​മം ലം​ഘി​ച്ച് നി​റു​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളും ദീ​ർ​ഘ​കാ​ല​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളും ഉ​ട​ന​ടി നീ​ക്കം ചെ​യ്യാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. പി​ഴ ഈ​ടാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ടോ​വിം​ഗ് വാ​ഹ​ന​ങ്ങ​ളി​ലെ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് പോ​യി​ന്റ് ഓ​ഫ് സെ​യി​ൽ മെ​ഷീ​നു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ പി​ഴ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക് പൊ​ലീ​സും കോ​ർ​പ​റേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന പി​ഴ​ത്തു​ക പൊ​ലീ​സും കോ​ർ​പ​റേ​ഷ​നും പ​ങ്കി​ടും.

Tags:    
News Summary - Be careful! If vehicles are parked illegally, the police will come

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.