പു​ന​ലൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യീ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ലി​നു സ്വീ​ക​ര​ണം ന​ൽ​കു​ന്നു

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് സ്വീ​ക​ര​ണം ന​ൽ​കി

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ കേ​ര​ളം പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ നെ​ല്ലി​പ്പ​ള്ളി വാ​ർ​ഡി​ൽ നി​ന്ന് വി​ജ​യി​ച്ച ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ലി​ന് ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ദി​രാ​ന​ഗ​റി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ക​ണ്ണൂ​ർ ജി​ല്ല കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ. ​എം.​സി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​യ് നാ​ലി​ന് പു​റ​ത്തു വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത് എ​ന്ന് നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ പ​റ​ഞ്ഞു. കെ.​എം.​സി നേ​താ​ക്ക​ളാ​യ ന​ന്ദ​കു​മാ​ർ കൂ​ട​ത്തി​ൽ, ജോ​മോ​ൻ ജോ​ർ​ജ്, ഡാ​നി ജോ​ൺ, ചാ​ർ​ളി​മാ​ത്യു, രാ​ജീ​വ​ൻ ക​ള​രി​ക്ക​ൽ, ഷാ​ജി ജോ​ർ​ജ്, ടോ​മി ജോ​ർ​ജ് , ജി​ബി കെ.​ആ​ർ. നാ​യ​ർ, മു​ഹ​മ്മ​ദ് മു​ന​വ്വ​റ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​ൽ​പാ​റ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ര്‍ക്ക് അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി. സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Karnataka Malayali Congress accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.