മാ​രി ദേ​വി​യും മ​ക്ക​ളും

അനാചാരത്തിന്റെ ബാക്കിപത്രമായി ദേ​വ​ദാ​സി​ മ​ക്ക​ൾ; നി​ർ​മി​ത​ബു​ദ്ധി യു​ഗ​ത്തി​ലും ആ​ചാ​രനി​ർ​മാ​ർ​ജ​നം അ​ക​ലെ

ബം​ഗ​ളൂ​രു: നി​രോ​ധം നി​ല​നി​ൽ​ക്കു​മ്പോ​ഴും ക​ർ​ണാ​ട​ക​യി​ൽ ദേ​വ​ദാ​സി ആ​ചാ​രം നി​ർ​മാ​ർ​ജ​നം അ​പൂ​ർ​ണമെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ദ​ര​വോ​ടെ ക​ണ്ട കാ​ലം പി​ന്നി​ട്ട ദേ​വ​ദാ​സി​ക​ൾ ലൈം​ഗി​ക ചൂ​ഷ​ണ ഇ​ര​ക​ളാ​യി ക​ഴി​യു​മ്പോ​ൾ നി​ന്ദ്യ​രാ​വു​ന്ന​ത് അ​വ​ർ​ക്ക് പി​റ​ക്കു​ന്ന സ​ന്ത​തി​ക​ളാ​ണ്.​

ജ​ന​ന സാ​ക്ഷ്യ​പ​ത്രം തൊ​ട്ട് ജീ​വി​ത​ത്തി​ലു​ട​നീ​ളം പി​തൃ ശൂ​ന്യ​ത അ​വ​രെ വേ​ട്ട​യാ​ടു​ന്നു.​ സം​സ്ഥാ​ന​ത്ത് കാ​ൽ ല​ക്ഷ​ത്തോ​ളം ദേ​വ​ദാ​സി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്ക്. ഓ​രോ​രു​ത്ത​ർ​ക്കും ര​ണ്ട് മ​ക്ക​ൾ. അ​വ​രി​ൽ പ​ല​ർ​ക്കും പേ​ര​ക്കു​ട്ടി​ക​ളും. വി​ജ​യ​ന​ഗ​ര ജി​ല്ല​യി​ൽ തു​പ്പ​ക്ക​ന​ഹ​ള്ളി ഗ്രാ​മ​ത്തി​ലെ മു​തി​ർ​ന്ന​വ​രു​ടെ സ​മ്മ​ർ​ദത്തെ​ത്തു​ട​ർ​ന്നാ​ണ് മാ​രി​ദേ​വി (25) ദേ​വ​ദാ​സി ആ​ചാ​ര ഇ​ര​യാ​യ​ത് .ഒ​മ്പ​താം ക്ലാ​സ്സി​ൽ പ​ഠി​ക്കു​മ്പോ​ൾ മാ​താ​വ് ദു​ർ​ഗ​മ്മ രോ​ഗ​ബാ​ധി​ത​യാ​യി. സാ​ഹ​ച​ര്യസമ്മർദത്തിൽ അ​വ​ളും ദേ​വ​ദാ​സിയായി. 1984ൽ ​നി​രോ​ധി​ച്ചെ​ങ്കി​ലും ദേ​വ​ദാ​സി സ​മ്പ്ര​ദാ​യം ഇ​പ്പോ​ഴും തു​ട​രു​ന്നു. ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ലൂ​ടെ സ്ത്രീ​ത്വത്തെ ത​രം​താ​ഴ്ത്തു​ന്ന ഈ ​ആ​ചാ​രം സം​സ്ഥാ​ന​ത്തെ 15 ജി​ല്ല​ക​ളി​ൽ തുടരുന്നു.

2025 ലെ ​ക​ർ​ണാ​ട​ക ദേ​വ​ദാ​സി (പ്ര​തി​രോ​ധം, നി​രോ​ധ​നം, ആ​ശ്വാ​സം, പു​ന​ര​ധി​വാ​സം) ബി​ല്ലി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ദേ​വ​ദാ​സി റീ സ​ർ​വേ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും മാ​രി​ദേ​വി​ക്കും ഈ ​സ​മ്പ്ര​ദാ​യം നി​രോ​ധി​ച്ച​തി​നു​ശേ​ഷം ജ​നി​ച്ച മ​റ്റ് ദേ​വ​ദാ​സിക​ൾ​ക്കും ​പ്രതീക്ഷ ​നഷ്ട​പ്പെ​ടു​ന്ന​താ​ണ് സാ​ഹ​ച​ര്യം. ദേ​വ​ദാ​സി സ്ത്രീ​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്ക് ദേ​വ​ദാ​സി​ക​ളു​മാ​യി ബ​ന്ധം ര​ഹ​സ്യ​മാ​യി തു​ട​രാം.​ ഫ​ല​ത്തി​ൽ ഇ​ത് ലൈം​ഗി​ക ചൂ​ഷ​ണ​മാ​ണ്. അ​യ​ൽ ഗ്രാ​മ​ത്തി​ലെ നാ​യ​ക സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള വി​വാ​ഹി​ത​നാ​യ ഭ​ർ​ത്താ​വ് സ​മ്മാ​നി​ച്ച ര​ണ്ടു സ​ന്ത​തി​ക​ളു​ടെ ഭാ​ര​വും അ​പ​മാ​ന​വും പേ​റു​ക​യാ​ണ് മാ​രി​ദേ​വി. ആ​റും മൂ​ന്നും വ​യ​സ്സു​ള്ള ര​ണ്ട് പെ​ൺ​മ​ക്ക​ളാ​ണ് അ​വ​ർ​ക്ക് . ഇ​ള​യ കു​ട്ടി​ക്ക് കാ​ഴ്ച വൈ​ക​ല്യ​മു​ണ്ട്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ട്ട മാ​ഡി​ഗ സ​മു​ദാ​യ​ത്തി​ൽപെ​ട്ട​വളാണ് മാ​രി​ദേ​വി.

ദേ​വ​ദാ​സി റീ-​സ​ർ​വേ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന ത​ന്റെ പ്ര​തീ​ക്ഷ അ​സ്ത​മി​ച്ചു​വെ​ന്ന് മാ​രി​ദേ​വി. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​പ്പോ​ൾ, വ​ള​രെ​ക്കാ​ലം മു​മ്പ് നി​രോ​ധി​ച്ച ഒ​രു സം​വി​ധാ​നം പ​രി​ശീ​ലി​ച്ച​തി​ന് ഞാ​ൻ ജ​യി​ലി​ലാ​കു​മെ​ന്ന് അ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. 2008-ൽ ​ന​ട​ന്ന സ​ർ​വേ​ക്ക് ശേ​ഷ​മാ​ണ് മാ​രി​ദേ​വി ദേവദാസിയായത്. അ​തി​നാ​ൽ നി​ല​വി​ലെ ക​ണ​ക്കെ​ടു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ അ​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യ​ം ലഭിക്കൂ.

രോ​ഗി​യാ​യ മാ​താ​വി​ന് ല​ഭി​ക്കു​ന്ന 2000 രൂ​പ ദേ​വ​ദാ​സി പെ​ൻ​ഷ​നാ​ണ് ഏ​ക വ​രു​മാ​നം. അസുഖബാധിതരെ തനിച്ചാക്കി മാ​രി​ദേ​വി​ക്ക് ജോ​ലി​ക്ക് പോ​കാ​നും ക​ഴി​യി​ല്ല. ദേ​വ​ദാ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ ​സ​ർ​ക്കാ​റിന്റെ സ​മ്പാ​ദ്യ പ​ദ്ധ​തി ആനുകൂല്യങ്ങളും ലഭിക്കില്ല. ദേ​വ​ദാ​സി കു​ട്ടി​ക​ൾ​ക്ക് പി​താ​വി​ന്റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പി​ന്തു​ണ​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ച്ചെ​ങ്കി​ലും 1984 ന് ​ശേ​ഷം ജ​നി​ച്ച​തി​നാ​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്ന് മാ​രി​ദേ​വി പ​റ​ഞ്ഞു. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 23,395 മു​ൻ ദേ​വ​ദാ​സി​ക​ൾ ഉ​ണ്ടെ​ന്നാ​ണ്. മു​ൻ സ​ർ​വേ​യി​ൽ ഈ ​സം​ഖ്യ 46,660 ആ​യി​രു​ന്നു. റി​പ്പോ​ർ​ട്ട് പ്ര​കാ​രം 18,000-ത്തി​ല​ധി​കം ദേ​വ​ദാ​സി​ക​ൾ മ​രി​ച്ചു. ബഗ​ൽ​കോ​ട്ടി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മു​ൻ ദേ​വ​ദാ​സി​ക​ൾ ഉ​ള്ള​ത്-4189 പേ​ർ. വി​ജ​യ​ന​ഗ​ര 3876 പേ​രു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 42 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രെ​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശിപാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് കൊ​പ്പ​ൽ ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീഷ​ണ​ർ ഡോ. ​സു​രേ​ഷ് ബി. ​ഇ​റ്റ്ന​ൽ പ​റ​യു​ന്നു.

പേ​രു​ക​ൾ ശിപാ​ർ​ശ ചെ​യ്യേ​ണ്ട​ത് ജി​ല്ലാ സ​ർ​വേ ക​മ്മി​റ്റി​ക​ളാ​ണെ​ന്നും ത​ഹ​സി​ൽ​ദാ​റും ഡി​.സി​യും അം​ഗീ​ക​രി​ക്കു​ന്ന പേ​രു​ക​ൾ മാ​ത്ര​മേ വ​കു​പ്പ് പ​രി​ഗ​ണി​ക്കൂ എ​ന്നു​മാ​ണ്. "ഇ​ള​യ ദേ​വ​ദാ​സി​ക​ളെ ന​മു​ക്ക് ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. 1984ൽ ​നി​ർ​ത്ത​ലാ​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. എ​ന്നി​ട്ടും പെ​ൺ​കു​ട്ടി​ക​ൾ ദേ​വ​ദാ​സി​ക​ളാ​യി മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ൽ, അ​ത് വ്യ​വ​സ്ഥി​തി​യെ പ​രി​ഹ​സി​ക്കു​ന്ന​ത​ല്ലേയെന്നുമാണ് വ​നി​താ ശി​ശു വി​ക​സ​ന ഡ​യ​റ​ക്ട​ർ എ​ൻ.​മ​ഹേ​ഷ് ബാ​ബു ചോദിക്കുന്നത്.

റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​ട്ട് ര​ണ്ട് മാ​സ​മാ​യി. ഭ​ര​ണ​കൂ​ടം 6222 അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് പ​റ​യു​ന്നു. ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​താ​യും ഏ​ക​ദേ​ശം 1000 അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച​താ​യും മ​ഹേ​ഷ് ബാ​ബു പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള ജി​ല്ല​ക​ളോ​ട് എ​ത്ര​യും വേ​ഗം അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥിച്ചു. മു​ൻ സ​ർ​വേ​ക​ളി​ൽ തി​രി​ച്ച​റി​ഞ്ഞ ദേ​വ​ദാ​സി സ്ത്രീ​ക​ളു​ടെ പു​ന​ര​ധി​വാ​സ പ്ര​ക്രി​യ ഏ​റെ നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് ഡേ​റ്റ കാ​ണി​ക്കു​ന്നു. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം ഏ​ക​ദേ​ശം 66ശ​ത​മാ​നം ദേ​വ​ദാ​സി​ക​ൾ​ക്കും വീ​ട് ല​ഭി​ച്ചി​ട്ടി​ല്ല. 97.91ശ​ത​മാ​നം ദേ​വ​ദാ​സി സ്ത്രീ​ക​ളു​ടെ​യും വാ​ർ​ഷി​ക വ​രു​മാ​നം 50,000 രൂ​പ​യി​ൽ താ​ഴെ​യാ​ണ്. മൂ​ന്ന് ത​ല​മു​റ​ക​ളി​ലാ​യി 0.43 ശ​ത​മാ​നം കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ബി​രു​ദ​ധാ​രി​ക​ൾ. ദേ​വ​ദാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ദീ​ർ​ഘ​കാ​ല പി​ന്തു​ണ ന​ൽ​കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് ഗാ​യ​ത്രി എ​ന്ന കു​ട്ടി​യു​ടെ അ​വ​സ്ഥ സൂ​ച​ന ന​ൽ​കു​ന്ന​ത്. ദേ​വ​ദാ​സി കു​ടും​ബ​ത്തി​ന്റെ പേ​ര​ക്കു​ട്ടി​യാ​യ ഗാ​യ​ത്രി അ​ഞ്ചാം ക്ലാ​സ്സി​നു ശേ​ഷം പ​ഠ​നം ഉ​പേ​ക്ഷി​ച്ച് ഹൊ​സ​പേ​ട്ട​ക്ക​ടു​ത്തു​ള്ള നാ​ഗേ​ന​ഹ​ള്ളി​യി​ൽ കു​ടും​ബം പോ​റ്റാ​ൻ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്യാ​ൻ തു​ട​ങ്ങി. പി​ന്നീ​ട് മ​റ്റൊ​രു ജാ​തി​യി​ൽ​പ്പെ​ട്ട ആ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി.​ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടു. എ​ന്നാ​ൽ ഗ്രാ​മ​ത്തി​ലെ മു​തി​ർ​ന്ന​വ​ർ ഇ​ട​പെ​ട്ട് അ​വ​രെ വേ​ർ​പെ​ടു​ത്തി ദേ​വ​ദാ​സി ആ​ചാ​ര​ത്തി​ലേ​ക്ക് ത​ള്ളി. "അ​ന്ന് എ​നി​ക്ക് 17 അ​ല്ലെ​ങ്കി​ൽ 18 വ​യ​സ്സാ​യി​രു​ന്നു, എ​നി​ക്ക് സം​സാ​രി​ക്കാ​ൻ പോ​ലും അ​വ​സ​രം ല​ഭി​ച്ചി​ല്ല," ഗാ​യ​ത്രി പ​റ​ഞ്ഞു. ഇ​പ്പോ​ൾ 27 വ​യ​സ്സു​ള്ള അ​വ​ർ ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ്.

ആ​ചാ​ര​മ​ല്ല, സാ​ഹ​ച​ര്യ സ​മ്മ​ർ​ദം -ഡോ.​ എ​ൻ.​ടി. ശ്രീ​നി​വാ​സ് എം.​എ​ൽ.​എ

ബം​ഗ​ളൂ​രു:​ ദേ​വ​ദാ​സി സ​മ്പ്ര​ദാ​യം ഇ​പ്പോ​ൾ ആ​ചാ​ര​ത്തി​ൽ മാ​ത്രം വേ​രൂ​ന്നി​യ​ത​ല്ല, മ​റി​ച്ച് സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന​താ​ണെ​ന്ന് കു​ഡ്‌​ലി​ഗി എം.​എ​ൽ​.എ​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഡോ. ​എ​ൻ.​ടി. ശ്രീ​നി​വാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

ദേ​വ​ദാ​സി പു​ന​ര​ധി​വാ​സ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നും വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ നി​ന്നും കൂ​ടു​ത​ൽ ഫ​ണ്ട് നേ​ടാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. പാ​ര​മ്പ​ര്യ​ത്തി​ന​പ്പു​റം, മാ​താ​പി​താ​ക്ക​ൾ ഇ​പ്പോ​ഴും മൂ​ന്ന് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ൽ പെ​ൺ​മ​ക്ക​ളെ സ​മ​ർ​പ്പി​ക്കു​ന്നു: അ​വ​ർ ഏ​ക കു​ട്ടി​യാ​ണെ​ങ്കി​ൽ, പു​രു​ഷ അ​വ​കാ​ശി​യു​ടെ അ​ഭാ​വ​ത്തി​ൽ, അ​ല്ലെ​ങ്കി​ൽ പെ​ൺ​കു​ട്ടി ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​വ​സ്ഥ​യി​ൽ. വി​ജ​യ​ന​ഗ​ര ജി​ല്ല​യി​ലെ വ​ദ്ര​ഹ​ള്ളി​യി​ൽ നി​ന്നു​ള്ള അ​ങ്കി​ത​യു​ടെ സ​ഹോ​ദ​ര​ൻ മൂ​ന്ന് വ​ർ​ഷം മു​മ്പ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.​

അ​തേ​ത്തു​ട​ർ​ന്ന് 23 കാ​രി​യാ​യ അ​ങ്കി​ത​യു​ടെ ജീ​വി​തം ത​കി​ടം മ​റി​ഞ്ഞു.​ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യി​ൽ മാ​താ​പി​താ​ക്ക​ൾ മ​ക​ളെ ദൈ​വ​ത്തി​ന് സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കൊ​പ്പ​ൽ ജി​ല്ല​യി​ലെ ഹു​ളി​ഗെ​മ്മ ക്ഷേ​ത്ര​ത്തി​ൽ പ​ക​ൽ സ​മ​യ​ത്താ​ണ്ദേ ​വ​ദാ​സി ദീ​ക്ഷാ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​തെ​ന്ന് എം​എ​ൽ​എ​യു​ടെ സാ​ക്ഷ്യം- “ഈ ​ആ​ചാ​രം നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. ക്ഷേ​ത്ര​ത്തി​ൽ പൊ​ലീ​സ് ഉ​ണ്ടാ​യി​രു​ന്നു, പ​ക്ഷേ ആ​രും ഞ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തി​ല്ല,” മാ​താ​പി​താ​ക്ക​ൾ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു​വ​രെ അ​ങ്കി​ത ചെ​റു​ത്തു​നി​ന്നു.

സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ അ​പൂ​ർ​ണ്ണ​മാ​ണെ​ന്ന് സം​സ്ഥാ​ന സ​ർ​വേ ക​മ്മി​റ്റി അം​ഗ​വും ദേ​വ​ദാ​സി വ​നി​താ ഫോ​റം പ്ര​തി​നി​ധി​യു​മാ​യ ച​ന്ദ​ലിം​ഗ ക​ലാ​ല​ബ​ന്ദി അ​വ​കാ​ശ​പ്പെ​ട്ടു . ക​ർ​ണാ​ട​ക​യി​ൽ ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷം ദേ​വ​ദാ​സി കു​ട്ടി​ക​ൾ ഉ​ണ്ട്. പി​ന്തു​ണാ സം​വി​ധാ​ന​മി​ല്ലാ​തെ ദേ​വ​ദാ​സി കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സം തു​ട​രാ​നോ മെ​ച്ച​പ്പെ​ട്ട ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗം തേ​ടാ​നോ ബു​ദ്ധി​മു​ട്ടാ​ണ് .2024-25 ൽ ​സം​സ്ഥാ​ന​ത്തെ എ​ല്ലാ ദേ​വ​ദാ​സി സ്ത്രീ​ക​ൾ​ക്കും ഭ​വ​ന നി​ർ​മ്മാ​ണ​വും പ്ര​ത്യേ​ക പാ​ക്കേ​ജും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ അ​ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല.

Tags:    
News Summary - Devadasi children are a remnant of immorality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.