ആ​റുപേ​ർ മു​ങ്ങി​മ​രി​ച്ച സ്ഥ​ലം പൊ​ലീ​സ് സ​ന്ദ​ർ​ശി​ക്കു​ന്നു

കാ​വേ​രി ന​ദി​യി​ൽ ആ​റ് പേ​ർ മു​ങ്ങി​മ​രി​ച്ചു

മം​ഗ​ളൂ​രു: കെ.​ആ​ർ. ന​ഗ​ർ താ​ലൂ​ക്കി​ലെ അ​ർ​കേ​ശ്വ​ര​യി​ൽ കാ​വേ​രി ന​ദി​യി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ മു​ങ്ങി​മ​രി​ച്ചു.​മൈ​സൂ​രു ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​ക​ളാ​യ കെ. ​ഫാ​ത്തി​മ (42), ഹു​സൈ​ൻ (അ​ഞ്ച്)​ബം​ഗ​ളൂ​രു എ​സ്‌​ബി.​ആ​ർ ലേ​ഔ​ട്ടി​ൽ നി​ന്നു​ള്ള ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ സി.​മു​ഹ​മ്മ​ദ് യാ​സി​ൻ (23), ഭാ​ര്യ നേ​ഹ കൗ​സ​ർ (19), ബം​ഗ​ളൂ​രു ക​ടു​ഗൊ​ണ്ട​ന​ഹ​ള്ളി സ്വ​ദേ​ശി എ​മ്മ ഐ​മാ​ൻ (13), കെ​ആ​ർ ന​ഗ​ർ സ്വ​ദേ​ശി അ​ഫീ​ഫ് അ​ഹ​മ്മ​ദ് (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഒ​രു ദ​ർ​ഗ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ന​ദി​ക്ക​ര​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ വെ​ള്ള​ത്തി​ലേ​ക്ക് വ​ഴു​തി വീ​ണു, അ​വ​രെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​രും ഒ​ഴു​ക്കി​ൽ​പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - Six people drowned in the Cauvery river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.