സിദ്ധരാമയ്യ
ബംഗളൂരു: ജനസംഖ്യ നിയന്ത്രണ നടപടികൾ വിജയകരമായി നടപ്പാക്കിയതിന് കർണാടകയെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും ശിക്ഷിക്കരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
മൈസൂരു, ചാമരാജനഗർ ജില്ലകളിലെ രണ്ട് ദിവസത്തെ പര്യടനത്തിനായി മൈസൂരു നഗരത്തിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത സംവരണത്തിന് കോൺഗ്രസ് എതിരല്ലെന്നും എന്നാൽ അതിനെ മണ്ഡല പുനര്‍ നിർണയ പ്രക്രിയയുമായി ബന്ധിപ്പിക്കുന്നതിന് പിന്നിലെ ബി.ജെ.പിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സെൻസസ് പ്രകാരം ഭൂമിശാസ്ത്രപരമായ വിസ്തൃതിയും പോപ്പുലേഷന്‍ ഡൈനാമിക്സും കണക്കിലെടുത്താണ് അതിർത്തി നിർണയം നടത്തേണ്ടതെന്ന് സിദ്ധരാമയ്യ വാദിച്ചു. മണ്ഡലപരിധി നിശ്ചയിക്കുന്നതിനെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനന നിയന്ത്രം പൂര്‍ണ തോതില്‍ വിജയം കൈവരിച്ചിട്ടില്ല എങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. 2011ലെ സെൻസസ് കണക്കുകള്‍ മാത്രം അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർവിന്യാസം ചെയ്താൽ ഉത്തരേന്ത്യയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കും.
ഇത് കര്‍ണാടകക്ക് കടുത്ത അനീതി നേരിടുന്ന സാഹചര്യം സൃഷ്ടിക്കും. വനിത സംവരണ ബില്ലിനെ ബി.ജെ.പി ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.