ടാങ്കറിൽ തീപടർന്നപ്പോൾ

ദേ​ശീ​യ​പാ​ത​യി​ൽ പെ​ട്രോ​ൾ ടാ​ങ്ക​റി​ന് തീ​പി​ടി​ച്ചു

മം​ഗ​ളു​രു: മ​ണ്ണി​ടി​ഞ്ഞ് മ​ല​യാ​ളി ലോ​റി ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ മ​രി​ച്ച ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ അ​ങ്കോ​ള​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത 52-ൽ ​പെ​ട്രോ​ൾ ടാ​ങ്ക​റി​ന് തീ​പി​ടി​ച്ചു. ടാ​ങ്ക​റി​ലെ തീ ​സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്കും പ​ട​ർ​ന്ന​തോ​ടെ പ്ര​ദേ​ശം വ​ൻ ഭീ​തി​യി​ലാ​യി. മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഹു​ബ്ബ​ള്ളി​യി​ലേ​ക്ക് പെ​ട്രോ​ൾ ക​യ​റ്റി​പ്പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​റി​നാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി തീ​പി​ടി​ച്ച​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ടാ​ങ്ക​റി​ൽ നി​ന്ന് പ​ട​ർ​ന്ന തീ ​റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്കും വ്യാ​പി​ച്ചു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യി ത​ട​സ്സ​പ്പെ​ട്ടു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി കി​ലോ​മീ​റ്റ​റു​ക​ളോ​ളം അ​ക​ലെ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. തീ​പ്പി​ടു​ത്ത​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റ​താ​യി ഇ​തു​വ​രെ റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. വ​ന​ത്തി​ലേ​ക്ക് തീ ​കൂ​ടു​ത​ൽ പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Tags:    
News Summary - Petrol tanker catches fire on national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.