Posted On
date_range Updated On
date_range ബംഗളൂരു ബയോ ഇന്നവേഷൻ സെന്ററിൽ അഗ്നിബാധ
ബംഗളൂരു: നഗരത്തിൽ ഇലക്ട്രോണിക് സിറ്റിയിലെ ബയോ ഇന്നൊവേഷൻ സെൻററിൽ (ബംഗളൂരു ബയോ ഇന്നവേഷൻ സെൻറർ) അഗ്നിബാധ. രാസപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച പുലർച്ചെ അഞ്ചിന് തീ ആളിപ്പടർന്നതോടെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ആളപായമില്ല. സർക്കാർ നിയന്ത്രണത്തിലുള്ള സെന്ററിന്റെ 70 ശതമാനവും നശിച്ചു.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഇലക്‌ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പുതിയ മരുന്നുകൾ തയ്യാറാക്കുന്നതിനായി വിവിധ തരത്തിലുള്ള പരീക്ഷണങ്ങളാണ് ലാബുകളിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.