ബംഗളൂരു: അൾസൂർ മർക്കിൻസ് വിദ്യാർഥി യൂനിയൻ മജ്ലിസു ത്വലബാ തുറാസു ത്വയ്ബ സംഘടിപ്പിക്കുന്ന വാർഷിക കലോത്സവം ആർട്ടോറിക്സ് 2025 ഇന്ന് നടക്കും. ‘ബ്രിഡ്ജിങ് ട്രഡീഷൻ ആൻഡ് ഇന്നൊവേഷൻ’ എന്നതാണ് പരിപാടിയുടെ പ്രമേയം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കലോത്സവം, കല, സാഹിത്യം, സാംസ്കാരിക മത്സരങ്ങൾ, നവീകരണ അവതരണങ്ങൾ, ചർച്ചകൾ തുടങ്ങി നിരവധി സെക്ഷനുകൾ നടക്കും. 200 വിദ്യാർഥികൾ മത്സരിക്കും. സാമൂഹ്യ പ്രവർത്തനത്തിന് ഈ വർഷത്തെ എസ്.എസ്.എ ഖാദർ ഹാജി മെമ്മോറിയ അവാർഡ് അസ്റാർ ഖാദിരിക്ക് സമ്മാനിക്കും. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പണ്ഡിതരും നേതാക്കളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.