ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്ക്

മാനുവൽ ഫ്രെഡറിക്കിന് സൈനിക ബഹുമതികളോടെ വിട

ബംഗളൂരു: അന്തരിച്ച ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് സൈനിക ബഹുമതികളോടെ അന്ത്യാഞ്ജലി.കേരള കായിക വകുപ്പിനുവേണ്ടി ബംഗളൂരു നോർക്ക അധികൃതർ പുഷ്പചക്രം അർപ്പിച്ചു. രാവിലെ എട്ടിന് കെ.ആർ. പുരം മാർഗോഡനഹള്ളിയിലെ വസതിയിലെത്തിച്ച മൃതദേഹം അവസാനനോക്ക് കാണാൻ നിരവധി പേർ എത്തിയിരുന്നു.

മൂന്നുമണിയോടെ സി.എസ്.ഐ ഈസ്റ്റ് പരേഡ് പള്ളിയിൽ സംസ്കരിച്ചു. വെള്ളിയാഴ്ച ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹോക്കി ഇതിഹാസ താരത്തിന്റെ അന്ത്യം.

Tags:    
News Summary - Manuel Frederick was given a farewell with military honors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.