എ​ഫ്.​എം. നാ​സി​ൽ, മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് അ​ഫ്നാ​ൻ, വി​ഘ്നേ​ഷ്, ഹോം​സ്റ്റേ ഉ​ട​മ ധ​ൻ​വാ​ൻ റി​കി​ത്, ജീ​വ​ന​ക്കാ​ര​ൻ ബ​സ​വ​രാ​ജ്,ഗീ​താ​ഞ്ജ​ലി ജെ​ന

ഹോം ​സ്റ്റേ​യി​ൽ ല​ഹ​രി വി​ൽപ​ന; ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: തെ​ങ്ക​നി​ടി​യൂ​ർ ഗ്രാ​മ​ത്തി​ലെ തോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ശ്രം ഹോം​സ്റ്റേ​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ അ​ന​ധി​കൃ​ത വി​ൽ​പ്പ​ന ക​ണ്ടെ​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ത്രീ ​ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രെ മാ​ൽ​പെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​

ല​ഹ​രി വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന വി​ശ്വ​സ​നീ​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ഫ്.​എം. നാ​സി​ൽ (31), മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ (42), മു​ഹ​മ്മ​ദ് അ​ഫ്നാ​ൻ (19), വി​ഘ്നേ​ഷ് (35), ഹോം​സ്റ്റേ ഉ​ട​മ ധ​ൻ​വാ​ൻ റി​കി​ത് (36), ജീ​വ​ന​ക്കാ​ര​ൻ ബ​സ​വ​രാ​ജ് (36), ഗീ​താ​ഞ്ജ​ലി ജെ​ന (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

എ​സ്‌​ഐ ഡി.​അ​നി​ൽ കു​മാ​ർ, എ​സ്‌​ഐ എ​സ്.​ഗം​ഗ​പ്പ, മ​റ്റ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.​ സാ​ക്ഷി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ്, എം​.ഡി.​എം​.എ, അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, മ​റ്റ് വ​സ്തു​ക്ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മാ​ൽ​പെ പൊ​ലീ​സും വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പും നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും വി​ശ്രാം ഹോം​സ്റ്റേ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Drug trafficking at homestay; seven arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.