Posted On
date_range Updated On
date_range ഇരട്ട കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
മംഗളൂരു: സുള്ള്യ താലൂക്കിലെ കദിര ഗ്രാമത്തിൽ വീടിനു സമീപത്തെ കുളത്തിൽ വീണ് അഞ്ച് വയസ്സുള്ള രണ്ട് ഇരട്ട സഹോദരന്മാർ മരിച്ചു. മുരുള്യയിൽ വസന്ത്- ദിവ്യ ദമ്പതികളുടെ മക്കളായ യഷ്‌വിൻ, ജസ്വിത് എന്നിവരാണ് മരിച്ചത്.
കുട്ടികൾ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ സമീപത്തുള്ള കുളത്തിൽ വീഴുകയായിരുന്നു എന്ന് ബെല്ലാരെ പൊലീസ് പറഞ്ഞു. കുളത്തിന് ഏകദേശം 15 അടി ആഴമുണ്ട്. ശാന്തിനഗർ പ്രൈമറി സ്കൂളിലെ യു.കെ.ജി വിദ്യാർഥികളാണ്.
പിതാവും മാതാവും ജോലിസ്ഥലത്തായിരുന്നതിനാൽ മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടികൾ. വിവരമറിഞ്ഞ് എത്തിയ അഗ്നിശമന സേന മുങ്ങി എടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.