മൈസൂരു പാലസ് പരിസരത്തെ യോഗദിനത്തിൽനിന്ന്

മൈസൂരു കൊട്ടാരം പരിസരത്ത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

മൈസൂരു: പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ ഞായറാഴ്ച മൈസൂർ കൊട്ടാര പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് യോഗ പ്രേമികൾ പങ്കെടുത്തു. ആയുഷ് വകുപ്പ്, മൈസൂരു ജില്ല പഞ്ചായത്ത് മൈസൂരു സിറ്റി കോർപറേഷൻ , മൈസൂരു പാലസ് ബോർഡ്, യുവജന ശാക്തീകരണ-കായിക വകുപ്പ് , സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, മൈസൂരു യോഗ ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് പ്രധാന പരിപാടി സംഘടിപ്പിച്ചത്.

മൈസൂരു-കുടക് എംപി യദുവീർ വോഡിയാർ പ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ടി.എസ്. ശ്രീവത്സ, സിറ്റിഫൊലീസ് കമീഷണർ സീമ ലട്കർ, പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബലദണ്ടി, എം.സി.സി കമ്മീഷണർ ഷെയ്ഖ് തൻവീർ ആസിഫ്, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ആർ. ഐശ്വര്യ, ഡി.സി.പി (ക്രൈം - ട്രാഫിക്) കെ.എസ്.സുന്ദർ രാജ്, ലഫ്റ്റനൻ്റ് കേണൽ സഞ്ജീവ്, അസിസ്റ്റൻ്റ് കമ്മീഷണർ ആശപ്പ, ശിവകുമാർ, ഉദയകുമാർ, ഡി.ഡി.പി.ഐ ഉദയകുമാർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - International Day of Yoga was celebrated at the Mysore Palace premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.