മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ വീ​ണ എ​ൻ​ജി​നീ​യ​റു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു

ബം​ഗ​ളൂ​രു: വ​ർ​ത്തൂ​രി​ലെ ബെ​ല​ഗെ​രെ​യി​ലു​ള്ള ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി​യു​ടെ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ വീ​ണ് കാ​ണാ​താ​യ എ​ൻ​ജി​നീ​യ​ർ അ​ഖി​ലേ​ഷി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നീ​യ​ർ അ​ഖി​ല​ൻ മോ​ഹ​ൻ, ബി​ഹാ​ര്‍ സ്വ​ദേ​ശി സ്റ്റാ​ഫ​ർ ബ്രി​ജേ​ഷ് കു​മാ​ർ എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. തു​ട​ര്‍ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഇ​രു​വ​രും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.

അ​ഖി​ലേ​ഷ് എ​ൻ​ജി​നീ​യ​റാ​യും ബ്രി​ജേ​ഷ് ടെ​ക്‌​നീ​ഷ്യ​നാ​യും ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 30 അ​ടി മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ടു. ര​ണ്ടു​പേ​രും അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി സാ​ധ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തി. ഡ്രെ​യി​നേ​ജ് ടാ​ങ്കി​നു​ള്ളി​ലെ വി​ഷ​വാ​ത​ക​ങ്ങ​ളും ഉ​യ​ർ​ന്ന ജ​ല​സ​മ്മ​ർ​ദ്ദ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ടാ​ങ്കി​നു​ള്ളി​ലെ വി​ഷ​വാ​ത​ക തോ​ത് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യി​ലെ വി​ദ​ഗ്ധ​രെ​യും അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ വി​ദ​ഗ്ധ​രെ​യും സ്ഥ​ല​ത്തേ​ക്ക് വി​ളി​പ്പി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ടാ​ങ്കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് ടാ​ങ്കി​ലെ വി​ഷ​വാ​ത​കം നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ഓ​ക്സി​ജ​ൻ പ​മ്പ് ചെ​യ്തു. ഓ​ക്സി​ജ​ൻ നി​റ​ച്ച ഉ​ട​ൻ ത​ന്നെ എ​ൻ.​ഡി.​ആ​ർ.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ടാ​ങ്കി​ലേ​ക്ക് പ്ര​വേ​ശി​ച്ച് തി​ര​ച്ചി​ൽ തു​ട​ർ​ന്നു. ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്ട്ട് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ സ​മ​ര്‍പ്പി​ക്കാ​നും ബി.​ഡ​ബ്ല്യു.​എ​സ്.​എ​സ്.​ബി ചെ​യ​ർ​മാ​ൻ ഡോ. ​മ​ഞ്ജു​ള ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഡോ. ​കെ.​എ​ൻ. രാ​ജീ​വ്, അ​ഡീ​ഷ​ണ​ൽ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഡോ. ​കെ.​എ​സ്. രേ​ണു​കു​മാ​ർ, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ വി​നു​ത ഡി.​എ​സ്. എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

Tags:    
News Summary - Body of engineer found after falling into sewage treatment plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.