യഷാസ്
ബംഗളൂരു: വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ പുരുഷ സുഹൃത്ത് കുത്തിക്കൊന്നു. ബനശങ്കരി നിവാസിയായ ആർ. ഹരിണിയാണ് (33) മരിച്ചത്. പ്രതി ടെക്നീഷ്യൻ യഷാസിനെ (25) അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (സൗത്ത്) ലോകേഷ് ജഗലാസർ തിങ്കളാഴ്ച പറഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക് 13 ഉം 10 ഉം വയസ്സുള്ള പെൺമക്കളുണ്ട്. സംഭവം ഡി.സി.പി വിവരിക്കുന്നത് ഇങ്ങനെ: ഒരുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
ഈ മാസം ആറ്, ഏഴ് തീയതികളിൽ ബംഗളൂരു നഗരത്തിലെ ഹോട്ടൽ മുറിയിലാണ് കൊലപാതകം നടന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് കത്തി വാങ്ങിയ പ്രതി സ്ത്രീയെ പലതവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യത്തിനുശേഷം, ഹോട്ടൽ മുറിയിൽ മൃതദേഹം ഉപേക്ഷിച്ചു.
പിന്നീട് പ്രതി നഗരത്തിലെ തന്റെ വീട്ടിലേക്ക് പോയി സ്വയം കുത്തി പരിക്കേൽപിക്കുകയും കെങ്കേരി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.