ഹ​രി​ശ്ച​ന്ദ്ര

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എ.എസ്.ഐ മരിച്ചു

മംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ചികിത്സക്കിടെ മരിച്ചു. കാസർകോട് കാവുഗോളി സ്വദേശി ഹരിശ്ചന്ദ്ര ബെറികെയാണ് (57) മരിച്ചത്. കഴിഞ്ഞ മാസം 28ന് മംഗളൂരുവിലെ കെ.പി.ഐ.ടിക്ക് സമീപം വ്യാസനഗറിലെ വസതിയിലായിരുന്നു പൊള്ളലേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു അദ്ദേഹം.

Tags:    
News Summary - Malayali ASI dies after being treated for burns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.