ശരീഫ്
മംഗളൂരു: ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട് പ്രചരിപ്പിക്കാൻ ശ്രമിച്ചതിനുശേഷം ഒളിവിൽപോയ പ്രതിയെ ബണ്ട്വാൾ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചെങ്കള സ്വദേശി പി.എ. ശരീഫിനെയാണ് (36) മംഗളൂരു ബണ്ട്വാൾ പൊലീസ് അറസ്റ്റ് ചെയ്തത്. 2024ൽ ബിസി റോഡിലെ കടകളിൽ മൂന്നുപേർ കള്ളനോട്ട് വിതരണം ചെയ്യാൻ ശ്രമിച്ചിരുന്നു. ഇവരിൽ രണ്ടുപേരെ പൊലീസ് പിടികൂടിയപ്പോൾ ശരീഫ് രക്ഷപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു. കാസർകോട് വിദ്യാനഗറിൽനിന്നാണ് ബണ്ട്വാൾ പൊലീസ് ഇയാളെ പിടികൂടിയത്.
കാറിൽ കടകളിൽ എത്തി 100 രൂപയിൽ താഴെ വിലയുള്ള സാധനങ്ങൾ വാങ്ങി 500ന്റെ വ്യാജ നോട്ടുകൾ നൽകി ബാക്കി യഥാർഥ കറൻസി വാങ്ങിയശേഷം സ്ഥലം വിടുകയാണ് ചെയ്തിരുന്നത്. സംശയം തോന്നിയ കടയുടമകളിൽ ഒരാൾ നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് എത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.