മാധ്യപ്രവർത്തകനെ വാഹനമിടിച്ച് കൊന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം’

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ എണ്ണ ശുദ്ധീകരണശാലക്ക് എതിരെയുള്ള സമരങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പ്രസ്ക്ളബ്ബും ഡൽഹി പ്രസ്ക്ളബ്ബ് ഓഫ് ഇന്ത്യയും. ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിങ് ഹൈകോടതി ജഡ്ജിയെയോ വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ നിയോഗിക്കണമെന്നും കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ശശികാന്ത് വാരിഷെയുടെ കുടുംബത്തിനും സാക്ഷികൾക്കും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

കൊലപാതകത്തിന് പിന്നിൽ കോർപറേറ്റ് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യമുയർന്നു. ശശരികാന്തിനെ കൊലപ്പെടുത്തിയ ഭൂമി ഇടപാട് ഏജന്റ് പന്താരിനാഥ് അംബേർകർ പൊലീസ് കസ്റ്റഡിയിലാണ്. അംബർക്കറുടെ ക്രിമിനൽ ബന്ധങ്ങൾ വെളിപ്പെടുത്തുന്ന വാരിഷെയുടെ റിപ്പോർട്ട് മറാത്തി പത്രമായ ‘മഹാനഗരി ടൈംസ്’ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. രജാപുർ ദേശീയപാതക്ക് അടുത്തുള്ള പെട്രോൾ പമ്പിൽ വാരിഷെ തന്റെ സ്കൂട്ടറിൽ ഇരിക്കുമ്പോൾ ജീപ്പിൽ വന്ന അംബേർകർ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

Tags:    
News Summary - Maharashtra journalist killed after article on ‘criminal’ who put picture alongside PM, CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.