അൽമാട്ടി ഡാം
ബംഗളൂരു: അൽമാട്ടി ഡാം ഉയരം കൂട്ടുന്നതിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഡാമിന്റെ ഉയരം 518ൽനിന്ന് 524 മീറ്റർ ആയി ഉയർത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാറിന്റെ പ്രതികരണം.
വടക്കൻ കർണാടകയിലെ വിജയപുര ജില്ലയിലെ കൃഷ്ണ നദിയിലാണ് അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത്. ഡാം ഉയരം കൂട്ടുന്നതിനെതിരെ കേന്ദ്ര ജല വിഭവമന്ത്രി സി.ആർ പാട്ടീലിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫിസ് കത്ത് എഴുതിയിരുന്നു
. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ മൂന്നാമത്തെ നദിയാണ് കൃഷ്ണ. മഹാരാഷ്ട്രയിലെ പടിഞ്ഞാറെ ജില്ലകളായ സാംഗ്ലിയിലും കോലാപുരിലും മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. ഡാമിന്റെ ഉയരം കൂട്ടുന്നത് സ്ഥിതി കൂടുതൽ ബുദ്ധിമുട്ടാകും എന്നാണ് മഹാരാഷ്ട്രയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.