1.ഹെ​മ്മാ​ഡി-​കൊ​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ വാ​ൻ​ഡ്സെ ഗ്രാ​മ​ത്തി​ലെ ഷാ​ർ​ക്ക് ക്രോ​സി​ന് സ​മീ​പം ഓ​ടു​ന്ന​തി​നി​ടെ ക​ത്തി​ന​ശി​ച്ച കാ​ർ, 2. തീ പിടിച്ച് നശിച്ച കാർ പ​രി​ശോ​ധി​ക്കു​ന്ന

പൊ​ലീ​സ് 

ഓ​ടു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു; ആ​ള​പാ​യ​മി​ല്ല

മം​ഗ​ളൂ​രു: ഹെ​മ്മാ​ഡി-​കൊ​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ വാ​ൻ​ഡ്സെ ഗ്രാ​മ​ത്തി​ലെ ഷാ​ർ​ക്ക് ക്രോ​സി​ന് സ​മീ​പം ഓ​ടു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു. ബി​ജാ​ഡി നി​വാ​സി ഭാ​സ്‌​ക​ർ ആ​ചാ​റി​ന്റേ​താ​ണ് കാ​ർ. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഓ​ടു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്റെ മു​ൻ​വ​ശ​ത്ത് നി​ന്ന് വ​ലി​യ ശ​ബ്ദ​ത്തോ​ടൊ​പ്പം പു​ക ഉ​യ​രു​ന്ന​ത്ക​ണ്ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലി​ച്ചി​ല്ല. അ​ൽ​പ​സ​മ​യ​ത്തി​നു​ള്ളി​ൽ കാ​ർ മു​ഴു​വ​ൻ ക​ത്തി​യെ​രി​ഞ്ഞു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ന്താ​പു​രം ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വി​സ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ലൂ​ർ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - A moving car was destroyed by fire; no injuries were reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.