1. ക​രാ​വ​ലി ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ദ്രി പാ​ർ​ക്കി​ന്റെ പ്ര​ധാ​ന റോ​ഡി​ൽ ആ​രം​ഭി​ച്ച ഭ​ക്ഷ്യ​മേ​ള​, 2. ശ്രി​യ ഷെ​ട്ടി​യും ഡി.​സി എ​ച്ച്.​വി. ദ​ർ​ശ​നും ക​രാ​വ​ലി ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യ ഭ​ക്ഷ്യ​മേ​ള​യി​ൽ

ക​ദ്രി പാ​ർ​ക്കി​ൽ ക​രാ​വ​ലി ഉ​ത്സ​വ് ഭ​ക്ഷ്യ​മേ​ള തു​ട​ങ്ങി

മം​ഗ​ളൂ​രു: ക​രാ​വ​ലി ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ദ്രി പാ​ർ​ക്കി​ന്റെ പ്ര​ധാ​ന റോ​ഡി​ൽ തെ​രു​വ് ഭ​ക്ഷ്യ​മേ​ള പ്ര​മു​ഖ ഷെ​ഫ് ശ്രി​യ ഷെ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തീ​ര​ദേ​ശ ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ മു​ൻ​ഗ​ണ​ന സ​വി​ശേ​ഷ​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ക​രാ​വ​ലി ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും വ​ൻ​തോ​തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​ച്ച്.​വി. ദ​ർ​ശ​ൻ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യൂ​നി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജേ​ന്ദ്ര കു​മാ​ർ, ഡി.​ജി.​എം തേ​ജ​സ്വി​നി, മം​ഗ​ളൂ​രു സ​ബ് ഡി​വി​ഷ​ന​ൽ ഒാ​ഫി​സ​ർ മീ​നാ​ക്ഷി ആ​ര്യ, യ​തീ​ഷ് ബൈ​ക്ക​മ്പാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക​ർ​ഷ​ക​മാ​യ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, ചാ​റ്റു​ക​ൾ, പാ​നീ​യ​ങ്ങ​ൾ, വെ​ജി​റ്റേ​റി​യ​ൻ, നോ​ൺ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ നി​ര ഭ​ക്ഷ്യ​മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Tags:    
News Summary - Karavali festival food fair begins at Kadri Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.