തനുശ്രീ
ബംഗളൂരു: സ്കൂളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 11 വയസ്സുകാരി മരിച്ചു. റായ്ചൂര് ജില്ലയിലെ സർക്കാർ സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. സിന്ദനൂർ താലൂക്കിലെ കുരുകുന്ദ ഗ്രാമത്തിലെ സര്‍ക്കാര്‍ എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി തനുശ്രീ(11) ആണ് മരിച്ചത്.
ഉച്ചഭക്ഷണ സമയത്തെ ഇടവേളയിൽ വിദ്യാര്‍ഥിനി സ്കൂൾ പരിസരത്ത് വെള്ളം കുടിക്കാൻ പോയപ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. സ്കൂളിൽ സ്ഥാപിച്ച ജലശുദ്ധീകരണ യൂനിറ്റുമായി ബന്ധിപ്പിച്ച വയറില്‍ തൊട്ടതാവാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതാഘാതമേറ്റ ഉടനെ കുഴഞ്ഞുവീണ തനുശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സ്കൂൾ അധികൃതരുടെയും പ്രധാനാധ്യാപകന്റെയും സ്കൂൾ വികസന സമിതിയുടെയും അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. സിന്ദനൂർ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.