ഉളിയാർഗോളി ഗ്രാമത്തിലെ കൊത്തലകട്ടെക്ക് സമീപം കവർച്ച നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
മംഗളൂരു: ഉളിയാർഗോളി ഗ്രാമത്തിലെ കൊത്തലകട്ടെക്ക് സമീപം കോൺഗ്രസ് നേതാവ് കപു ദിവാകർ ഷെട്ടിയുടെ വീട്ടിൽ വർച്ച. ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. ദിവാകർ ഷെട്ടിയും കുടുംബവും മുംബൈയിലേക്ക് പോയ സമയം, വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷമാണ് മോഷ്ടാക്കൾ പ്രധാന വാതിൽ തകർത്ത് അകത്ത് കയറിയത്. വീട്ടിലെ സി.സി ടിവി കാമറകൾ മാറ്റി ഡി.വി.ആർ എടുത്തുകൊണ്ടുപോയതായി റിപ്പോർട്ടുണ്ട്.
30 ഗ്രാം സ്വർണാഭരണം, ഒമ്പത് ലക്ഷം രൂപ, വെള്ളി ഗ്ലാസുകൾ, മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് വാച്ചുകൾ, 300 ഗ്രാം തൂക്കം വരുന്ന വെള്ളി പാത്രങ്ങൾ എന്നിവ മോഷണം പോയതായി പരാതിയിൽ പറഞ്ഞു. മോഷ്ടിച്ച സ്വത്തിന്റെ ആകെ മൂല്യം 19.05 ലക്ഷം രൂപയായി കണക്കാക്കപ്പെടുന്നു. കാപ്പു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഉഡുപ്പി ഡിവൈ.എസ്.പി ഡി.ടി പ്രഭു, സർക്കിൾ ഇൻസ്പെക്ടർ അജ്ജത്ത് അലി, എ.എസ്.ഐ തേജസ്വി, വിരലടയാള വിഭാഗം ഇൻസ്പെക്ടർ മോഹിനി എന്നിവർ അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.