മൊളഗി മറയ്യ ക്ഷേത്ര റോഡിൽ സ്ഫോടനമുണ്ടായ സ്ഥലം പൊലീസ് പരിശോധിക്കുന്നു
ബംഗളൂരു: ബിദർ ജില്ലയിലെ ഹംനാബാദ് മൊളകേര ഗ്രാമത്തിലെ മൊളഗി മറയ്യ ക്ഷേത്ര റോഡിൽ ശനിയാഴ്ച സംശയാസ്പദമായ വസ്തു പൊട്ടിത്തെറിച്ച് നാല് വിദ്യാർഥികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. മുതിർന്ന രണ്ടു പേരുടെ നിലഗുരുതരമെന്ന് ബിദർ ജില്ല പൊലീസ് സൂപ്രണ്ട് പ്രദീപ് ഗുണ്ടി പറഞ്ഞു. രാവിലെ നടന്ന് പോവുന്നവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ ബിദർ ജില്ല ചുമതലയുള്ള മന്ത്രി ഈശ്വർ ഖാഡ്രെ നടുക്കം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും പരിക്കേറ്റവർക്ക് ഉടനടി ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചികിത്സ ചെലവ് ജില്ല ഭരണകൂടം വഹിക്കുകയും വേണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
സ്ഫോടനത്തിന്റെ കാരണം, ഉപയോഗിച്ച വസ്തുക്കൾ, സ്ഫോടകവസ്തുക്കളുടെ ഉറവിടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.