ബംഗളൂരു: ബംഗളൂരുവിൽ ലുലു ഗ്രൂപ്പിന്റെ നാലാമത്തെ സ്റ്റോർ ഇലക്ട്രോണിക് സിറ്റിയിലെ എം ഫൈവ് മാളിൽ ഈ ആഴ്ച തുറക്കും. ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ടെക്, റെസിഡൻഷ്യൽ ഹബുകളിലൊന്നായ ഇലക്ട്രോണിക് സിറ്റിയിലെ താമസക്കാർക്ക് പ്രീമിയം ഷോപ്പിങ് അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് ലുലു അധികൃതർ അറിയിച്ചു.
45,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ സ്റ്റോറിൽ പഴങ്ങൾ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, മാംസം, പാലുൽപന്നങ്ങൾ, ഗാർഹിക വസ്തുങ്ങൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുൾപ്പെടെ വിപുലമായ ഉൽപന്നങ്ങൾ ലഭ്യമാക്കും. ദൈനംദിന ആവശ്യങ്ങൾക്കും പ്രത്യേക ആവശ്യങ്ങൾക്കും അനുയോജ്യമായ ഒരു ഫ്രഷ് ഫുഡ്, ബേക്കറി വിഭാഗവും ഒരുക്കും.
ഞായറാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കർണാടക ഗതാഗത-മുസ്റായി മന്ത്രി രാമലിംഗ റെഡ്ഡി, എംഫൈവ് മഹേന്ദ്ര ഗ്രൂപ് ചെയർമാൻ ബി.ടി. നാഗരാജ് റെഡ്ഡി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.ഉയർന്ന നിലവാരമുള്ള പ്രാദേശിക ഉൽപന്നങ്ങളും പ്രീമിയം അന്താരാഷ്ട്ര ഉൽപന്നങ്ങളും സംയോജിപ്പിച്ച് ഒരു ആഗോള ഷോപ്പിങ് അനുഭവം നൽകാനാണ് ലുലു ഡെയ്ലി സ്റ്റോർ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ലുലു കർണാടക റീജനൽ ഡയറക്ടർ ഷെരീഫ് കെ.കെ. പറഞ്ഞു. 700ലധികം കാറുകൾക്കും 1000ത്തിലധികം ഇരുചക്ര വാഹനങ്ങൾക്കും പാർക്കിങ് സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.