കത്തിനശിച്ച ലോറി
ബംഗളൂരു: ഉള്ളി കയറ്റിപ്പോയ ലോറിക്ക് തീപിടിച്ചു. എഞ്ചിനിലെ ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. നെലമംഗലയിലെ ബുഡിഹാൽ ഗേറ്റിന് സമീപമാണ് സംഭവം. ചിത്രദുർഗയിൽ നിന്ന് ദാസനപുരയിലെ എ.പി.എം.സി യാർഡിലേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
എഞ്ചിനിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി ഡ്രൈവറും സഹായിയും പുറത്തേക്ക് ചാടി. വാഹനം പൂർണമായി കത്തിനശിച്ചു. നെലമംഗല ട്രാഫിക് പൊലീസും ഫയർ ആൻഡ് എമർജൻസി സർവിസസും സ്ഥലത്തെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.