ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ അഞ്ചു നഗരങ്ങളിലായി ഏഴിടങ്ങളിൽ വെള്ളിയാഴ്ച ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ബംഗളൂരു, ബെളഗാവി എന്നിവിടങ്ങളിൽ രണ്ടു വീതം ഉദ്യോഗസ്ഥരെയും ചിത്രദുർഗ, റായ്ച്ചൂർ, ബാഗൽകോട്ട് എന്നിവിടങ്ങളിൽ ഓരോ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. ബി.ബി.എം.പി ഹെബ്ബാൾ എൻജിനീയറിങ് വകുപ്പിലെ അസി. എക്സിക്യൂട്ടിവ് എൻജിനീയർ മാധവ റാവു, ഗ്രാമീണ വികസന- പഞ്ചായത്തീരാജ് വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ടി.കെ. രമേശ്, റായ്ച്ചൂർ ജില്ല പഞ്ചായത്ത് അസി. അക്കൗണ്ട് ഓഫിസർ നരസിംഗ റാവു ഗുജ്ജാർ, മൃഗസംരക്ഷണ വകുപ്പിലെ സൂപ്പർ വൈസർ സഞ്ജയ് അണ്ണപ്പ ദുർഗണ്ണാവർ, ബെളഗാവി സൗത്ത് സബ് രജിസ്ട്രാർ ഓഫിസ് ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് സഞ്ജയ് മന്ദേഡ്, ചിത്രദുർഗ ജില്ല പിന്നാക്ക വർഗ വകുപ്പ് മാനേജർ ശശിധർ, ബാഗൽകോട്ട് ഹൊളഗേരി ഗ്രാമപഞ്ചായത്ത് വികസന ഓഫിസർ ശിലിംഗയ്യ ഹിരേമത്ത് എന്നിവരെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.